മുംബയ് : സെയ്ദ് മുഷ്താഖ് അലി ട്വന്റി-20 ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം ഇന്ന് മുംബയ്‌യെ നേരിടും. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പുതുച്ചേരിയെ ആറുവിക്കറ്റിന് കേരളം തോൽപ്പിച്ചിരുന്നു. വിലക്ക് കഴിഞ്ഞ് കളിക്കളത്തിലേക്ക് തിരിച്ചുവന്ന പേസർ ശ്രീശാന്ത് ഈ മത്സരത്തിൽ ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു.