vijaya

തൃശൂർ: തലയ്ക്കുള്ളിൽ രക്തസ്രാവമുണ്ടായി തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ കോങ്ങാട് എം.എൽ.എ കെ.വി. വിജയദാസിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. ആന്തരിക സമ്മർദ്ദം മൂലം തലയുടെ വലതുവശത്ത് രക്തസ്രാവമുണ്ടായെന്ന് സി.ടി.സ്‌കാനിൽ കണ്ടെത്തി. സമ്മർദ്ദം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്നലെ ഉച്ചയ്ക്ക് ന്യൂറോ സർജറി വകുപ്പ് മേധാവിയുടെ നേതൃത്വത്തിൽ എം.എൽ.എയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. എം.എൽ.എയുടെ ആരോഗ്യനില ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിലാണെന്ന് തൃശൂർ ഗവ.മെഡിക്കൽ കോളേജ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. പാലക്കാട് ജില്ലയിലെ കോങ്ങാട് നിയോജക മണ്ഡലത്തിലെ എം.എൽ.എയാണ് സി.പി.എം നേതാവ് കൂടിയായ കെ.വി വിജയദാസ്. രണ്ട് തവണയാണ് വിജയദാസ് കോങ്ങാട് നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്.