whatsapp

മുംബയ്:അടുത്ത മാസം എട്ടു മുതൽ വാട്സാപ്പ് നടപ്പാക്കുന്ന സ്വകാര്യതാ നയം വിവാദമാവുകയും ഉപഭോക്താക്കൾ കൂട്ടത്തോടെ വിട്ടുപോവുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ വിശദീകരണവുമായി കമ്പനി രംഗത്തെത്തി.

പുതിയ നയം കുടുംബവും സുഹൃത്തുക്കളും കൈമാറുന്ന സന്ദേശങ്ങളെ ബാധിക്കില്ലെന്നും ബിസിനസ് സന്ദേശങ്ങളാണ് അതിന്റെ പരിധിയിൽ വരുന്നതെന്നും കമ്പനി വ്യക്തമാക്കി.

ഗ്രൂപ്പ് പ്രൈവസിയെന്ന ആശങ്കയെക്കുറിച്ച് വിശദീകരണം ഇങ്ങനെ: 'നിങ്ങളുടെ ഡേറ്റ, പരസ്യങ്ങൾക്കായി ഫേസ്ബുക്കിന് കൈമാറില്ല. പ്രൈവറ്റ് ചാറ്റുകൾ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആണ്. എന്താണ് അയയ്ക്കുന്നതെന്ന് ഞങ്ങൾക്ക് കാണാനാകില്ല'.

വിശദാംശങ്ങൾ

 സ്വകാര്യ മെസേജുകൾ, കാളുകൾ വാട്സാപ്പ് കാണുന്നില്ല, ഫേസ്ബുക്കിനും കഴിയില്ല

 അയയ്ക്കുന്നതും വിളിക്കുന്നതും ആരെന്ന ലോഗുകൾ സൂക്ഷിച്ചുവയ്ക്കാറില്ല.

 വാട്സാപ്പിനും ഫേസ്ബുക്കിനും ഷെയേർഡ് ലൊക്കേഷൻ കാണാനാവില്ല

 ഫേസ്ബുക്കുമായി കോണ്ടാക്ട് പങ്കുവയ്ക്കില്ല.

 വാട്സാപ് ഗ്രൂപ്പുകൾ സ്വകാര്യമെന്ന നിലയിൽ തുടരും.

 മെസേജുകൾ അപ്രത്യക്ഷമാകണമെങ്കിൽ അതു നിങ്ങൾക്കു തീരുമാനിക്കാം.

 നിങ്ങളുടെ ഡേറ്റ നിങ്ങൾക്കു ഡൗൺലോഡ് ചെയ്യാം.