vlogger

തിരുവനന്തപുരം: അതിസമ്പന്നമായ ആരാധനാലയമായ തിരുവനന്തപുരത്തെ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തെ വാഴ്ത്തി വിദേശ വ്ലോഗറായ കാർലോസ്. ട്രാവൽ വ്ലോഗറായ ഡെയ്ൽ ഫിലിപ്പാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ സുഹൃത്തായ കാർലോസിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്.

വീഡിയോയിലൂടെ ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ സ്ഥലമാണ് പദ്മനാഭ സ്വാമി ക്ഷേത്രമെന്ന് കാർലോസ് പറയുന്നു. സിംഗപ്പൂരിലോ അബുദാബിയിലോ ചൈനയിലോ ദുബായിലോ ഇത്തരത്തിൽ ഒരു സ്ഥലം ഉണ്ടാകില്ലെന്നും 22 ബില്യൺ ഡോളർ വിലമതിക്കുന്നതാണ് ക്ഷേത്രമെന്നും വ്ലോഗർ പറയുന്നുണ്ട്.

ക്ഷേത്രത്തിൽ പ്രവേശിക്കാനായി സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം 'ഡ്രസ് കോഡ്' ഉണ്ടെന്നും കാർലോസ് വിശദീകരിക്കുന്നുണ്ട്. തനിക്ക് ക്ഷേത്രത്തിനകത്ത് വീഡിയോ ഷൂട്ട് ചെയ്യാനായി അനുമതി ലഭിക്കാത്തതിൽ തെല്ലു നിരാശയും വ്ലോഗർക്കുണ്ട്.

ക്ഷേത്രത്തിലെത്തിയ ഏതാനും പേരുമായി കാർലോസ് സംസാരിക്കുന്നതും സൗഹൃദം സ്ഥാപിക്കുന്നതും ഈ സെൽഫി വീഡിയോയിൽ കാണാൻ സാധിക്കും. ഫുഡ് വ്ലോഗറായ കാർലോസ് അടുത്തിടെ കേരളത്തിലെ ഒരു സർക്കാർ സ്‌കൂളിലെത്തി അവിടുത്തെ ഭക്ഷണം റിവ്യൂ ചെയ്തിരുന്നു.

വീഡിയോ ചുവടെ: