അജ്മാൻ: പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചതിന് 587 സ്ഥാപനങ്ങൾക്ക് അജ്മാൻ നഗരസഭ പിഴ ചുമത്തി. പാരിസ്ഥിതിക നിയമങ്ങൾ പാലിക്കാതെ ഉപേക്ഷിച്ച വസ്തുക്കളോ മാലിന്യങ്ങളോ പരിസരത്ത് സൂക്ഷിച്ചതിനാണ് നടപടി. കഴിഞ്ഞ വർഷം 587 വ്യാവസായിക സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും നിരവധി സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ കുറയ്ക്കുന്നതിനും നഗരത്തിന്റെ ഭംഗി നിലനിറുത്തുന്നതിനും ലക്ഷ്യമിട്ടാണ് നടപടിയെന്ന് അജ്മാൻ നഗരസഭ ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ അൽ നുഐമി പറഞ്ഞു.