മസ്കറ്റ്: കൊവിഡ് വാക്സിന്റെ രണ്ടാമത് ബാച്ച് ഒമാനിലെത്തി. 11,700 ഡോസ് വാക്സിൻ ശനിയാഴ്ചയാണ് ലഭിച്ചതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുൻഗണന പട്ടികയിലുള്ള ഡയാലിസിസ് രോഗികൾ, ഗുരുതര ശ്വാസകോശ രോഗികൾ, 65 വയസ്സും അതിന് മുകളിലുമുള്ള പ്രമേഹ രോഗികൾ, വിവിധ വിഭാഗങ്ങളിലെ ആരോഗ്യ പ്രവർത്തകർ തുടങ്ങി മുൻഗണന പട്ടികയിലുള്ളവർക്കുള്ള വാക്സിനേഷൻ തുടരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 15,907 പേർ വാക്സിൻ സ്വീകരിച്ചതായും ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.