vitamin-c

മനുഷ്യ ശരീരത്തിന് ഏറെ ആവശ്യമുള്ള പ്രധാന ഘടകങ്ങളാണ് വിറ്റാമിനുകൾ. വിറ്റാമിനുകളുടെ അഭാവം പല രോഗങ്ങൾക്കും കാരണമാകുന്നു. രോഗപ്രതിരോധശക്തിക്ക് ഒഴിച്ചു കൂടാനാവാത്ത ജീവകമാണ് വിറ്റാമിൻ സി. ഈ ജീവകത്തിന്റെ കുറവ് ഹൃദയാരോഗ്യത്തെപ്പോലും ദോഷകമായി ബാധിക്കുന്നു. രക്തത്തിലെ ആന്റി ഓക്സിഡന്റിന്റെ അളവ് വർദ്ധിപ്പിക്കാനും ഉയർന്ന രക്തസമ്മർദ്ദമുള്ളവരിൽ ഇത് നിയന്ത്രിക്കാനും വിറ്റാമിൻ സി ഉത്തമമാണ്. എന്നാൽ വിറ്റാമിൻ സിയുടെ കുറവ് പല ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് പോലെ തന്നെ ഇതിന്റെ അളവ് കൂടുതലായാലും ശരീരത്തിന് ദോഷം ചെയ്യും. വിറ്റാമിൻ സി അമിതമായി ഉള്ളിലെത്തുന്നത് ഉദരരോഗങ്ങൾക്ക് കാരണമാകുന്നു. വിറ്റാമിൻ സി കൂടുതലായാൽ അത് മൂത്രത്തിൽക്കൂടിയും മറ്റും പുറന്തള്ളപ്പെടുന്നു. കിഡ്നി സ്റ്റോണുള്ളവർ,​ ഗർഭിണികകൾ ​ എന്നിവർ വിറ്റാമിൻ സി ഗുളികകൾ കഴിക്കും മുമ്പ് ഡോക്ടറെ കണ്ട് വിദഗ്ധോപദേശം തേടേണ്ടതാണ്.