കാഞ്ഞങ്ങാട്: ഗൾഫിലേക്ക് പോകാനിരുന്ന ദിവസം പ്രവാസി യുവാവിനെ വീട്ടുപറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ല്യാൺ റോഡ് ഉണ്ണിപീടികയിലെ നാരായണന്റെ മകൻ ഷിൻജിത്ത് നാരായണൻ (32) ആണ് വീട്ടുപറമ്പിലെ തെങ്ങിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കിയത്. അബുദാബിയിലേക്ക് തിരിച്ചുപോകാൻ തയാറെടുപ്പ് നടത്തിയ യുവാവ് ചെവ്വാഴ്ച പോകേണ്ടതായിരുന്നു. ഭാര്യ: ജിജിന (കയ്യൂർ). മകൾ: നൈനിക. സഹോദരങ്ങൾ: സനിത്ത്, അനുജിത്ത്. ഹൊസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റിനു ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.