elope-case

ന്യൂഡൽഹി: വിവാഹ ശേഷം സ്വന്തം വീട്ടിലെത്തിയ യുവതി കാമുകനൊപ്പം പോയി. മദ്ധ്യപ്രദേശിലെ ഛതാർപൂർ ജില്ലയിലാണ് സംഭവം. പതിനെട്ട് ദിവസങ്ങൾക്ക് മുമ്പായിരുന്നു മൂർത്തി കുമാരി എന്ന യുവതിയുടെ വിവാഹം. സ്വന്തം വീട്ടിൽ ചില ചടങ്ങുകൾക്കെത്തിയതായിരുന്നു യുവതി.


ഡിസംബറിലായിരുന്നു ഉത്തർപ്രദേശിലെ ജല്വാൻ സ്വദേശിയെ മൂർത്തി കുമാരി(20) വിവാഹം ചെയ്തത്. ഇതിന് മുമ്പ് ഗ്രാമത്തിലെ ഒരു യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധം വീട്ടുകാർ എതിർക്കുകയും, മറ്റൊരു വിവാഹം നടത്തുകയുമായിരുന്നു.

വിവാഹത്തിന് ലഭിച്ച അഞ്ച് ലക്ഷം രൂപയുടെ സ്വർണവും 20,000 രൂപയുമായിട്ടാണ് മകൾ പോയതെന്ന് മൂർത്തിയുടെ പിതാവ് പറയുന്നു. യുവതിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം വിവരമറിഞ്ഞ യുവതിയുടെ ഭർത്താവ് വീട്ടുകാർക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. നഷ്ടപരിഹാരം ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.