accident

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം കടപുഴകി വീണു. ഓട്ടോഡ്രൈവർ മരിച്ചു. പിന്നിലിരുന്ന രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. അഞ്ചുതെങ്ങ് കായിക്കര സ്വദേശിയായ വിഷ്‌ണുവാണ് മരിച്ചത്.

വർക്കല മരക്കടമുക്കിൽ ഇന്ന് ഉച്ചയ്‌ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. റോഡരികിലെ പ്ളാവ് ഒടിഞ്ഞ് ഓട്ടോയിലേക്ക് വീണായിരുന്നു അപകടം.