തിരുവനന്തപുരം: പ്രണയമീനുകളുടെ കടൽ എന്ന സിനിമയിൽ അവസരം വാഗ്‌ദ്ധാനം ചെയ‌്ത് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് സംവിധായകൻ കമലിനെതിരെ പൊലീസിൽ പരാതി. തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശി സുനിൽ മാത്യുവാണ് ശ്രീകാര്യം പൊലീസിൽ പരാതി നൽകിയത്.
സംഭവവുമായി ബന്ധപ്പെട്ട് നടന്ന ചാനൽ ചർച്ചയിൽ 'അത് നമ്മുടെ സിനിമയിൽ പണ്ട് നടന്ന സംഭവമാണെന്നും, അത് ഞാൻ സെറ്റിൽ ചെയ്‌തെന്നും' കമൽ പരാമർശിച്ചിരുന്നു. ഇതിനെതിരെയാണ് സുനിൽ പരാതി നൽകിയിരിക്കുന്നത്. കമൽ പരസ്യമായി കുറ്റസമ്മതം നടത്തിയിരിക്കുന്നുവെന്നും, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌താൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും പരാതിയിൽ പറയുന്നു.
സിനിമയിൽ നായികവേഷം വാഗ്‌ദ്ധാനം ചെയ്‌ത് പീഡിപ്പിച്ചെന്നായിരുന്നു യുവനടിയുടെ ആരോപണം.ഇതു സംബന്ധിച്ച് കമലിനെതിരെ നടി വക്കീൽ നോട്ടിസ് അയയ്‌ക്കുകയും ചെയ്‌തിരുന്നു.