മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ആത്മസംതൃപ്തി, വ്യാപാരത്തിൽ പുരോഗതി. അധികാരം ലഭിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
കർമ്മമേഖലയിൽ നേട്ടം. തടസങ്ങളെ തരണം ചെയ്യും. ആത്മവിശ്വാസം വർദ്ധിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പ്രായോഗിക രീതിയിൽ പ്രവർത്തിക്കും. വിലപ്പെട്ട നിർദ്ദേശം സ്വീകരിക്കും. മനോധൈര്യം വർദ്ധിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
രോഗങ്ങളിൽനിന്ന് മോചനം. ലക്ഷ്യപ്രാപ്തി നേടും. കർമ്മപുരോഗതി.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ധനലാഭം. പ്രവർത്തന വിജയം. യാത്രകൾ ഗുണം ചെയ്യും.
കന്നി: (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പരീക്ഷകളിൽ വിജയം. ജോലിയിൽ ഉയർച്ച. അവസരങ്ങൾ വന്നുചേരും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ആശ്രയം നൽകും. ബന്ധുസമാഗമം. കീർത്തിയും ആദരവും നേടും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
സാഹസിക പ്രവൃത്തികൾ അരുത്. മനഃസമാധാനം ഉണ്ടാകും. കാര്യവിജയം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
കാര്യനിർവഹണശക്തി, സ്വജനങ്ങളുടെ സഹകരണം. നിരവധി കാര്യങ്ങൾ ചെയ്യും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
അമിതാദ്ധ്വാനം വേണ്ടിവരും. ആരോഗ്യം ശ്രദ്ധിക്കണം. ലക്ഷ്യബോധമുണ്ടാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
വിദ്യാപുരോഗതി. കാര്യങ്ങളിൽ തീരുമാനം. മറ്റുള്ളവരെ അംഗീകരിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
പ്രവർത്തനരീതിയിൽ മാറ്റം. മുൻകോപം ഒഴിവാക്കണം. കാര്യവിജയം.