ജനീവ: ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ പദവിയിൽ രണ്ടാമൂഴത്തിനൊരുങ്ങി അന്റോണിയോ ഗുട്ടെറസ്. അഞ്ചുവർഷമാണ് സെക്രട്ടറി ജനറലിന്റെ കാലാവധി. രണ്ടാമതും പദവിയിലെത്താൻ താൽപര്യമുണ്ടോയെന്ന് യു.എൻ ജനറൽ അസംബ്ലി പ്രസിഡന്റ് വോൾകൻ ബോസ്കിർ വെള്ളിയാഴ്ച അദ്ദേഹത്തോട് ചോദിച്ചിരുന്നു. അംഗരാജ്യങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ താൻ സന്നദ്ധമാണെന്ന് ഗുട്ടെറസ് മറുപടി നൽകിയതായി യു.എൻ വക്താവ് സ്റ്റെഫാനി ദുജാറിക് പറഞ്ഞു. ഇക്കാര്യമറിയിച്ച് സുരക്ഷ സമിതി പ്രസിഡന്റിനും അദ്ദേഹം കത്തയച്ചതായി വക്താവ് പറഞ്ഞു. അംഗരാജ്യങ്ങളുടെ പിന്തുണ ലഭിക്കുകയും രക്ഷാസമിതി അംഗങ്ങളിലാരും വീറ്റോ ചെയ്യാതിരിക്കുകയുമാണെങ്കിൽ സെക്രട്ടറി ജനറലിന് രണ്ടാമൂഴത്തിന് അവസരം ലഭിക്കും.