മസ്‌ക്കറ്റ്: സയ്യിദ് തെയാസീൻ ബിൻ ഹയ്തം ബിൻ താരീഖ് അൽ സഈദി ഒമാന്റെ അടുത്ത കിരീടാവകാശി. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ മൂത്ത മകനാണ് 30 കാരനായ സയ്യിദ് തെയാസീൻ. ഒമാന്റെ സാംസ്‌കാരിക, കായിക മന്ത്രിയാണദ്ദേഹം. രാജ്യത്തെ അധികാര കൈമാറ്റം സുഗമമാകുന്നതിനുള്ള വ്യവസ്ഥകൾ തിങ്കളാഴ്ച പുറത്തിറക്കിയ രാജകീയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.