gk

കൊൽക്കത്ത : ഐ -ലീഗ് സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തിനായി ഗോകുലം കേരള എഫ്. സി ഇന്നിറങ്ങുന്നു. റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്.സിയാണ് എതിരാളികൾ.. ആദ്യ മത്സരത്തിൽ ചെന്നൈ സിറ്റിയോട് ഒന്നിനെതിരെ രണ്ടു ഗോളിന് ഗോകുലം തോറ്റിരുന്നു.

ആദ്യ മത്സരത്തിൽ ഐസ്‌വാൾ എഫ്.സിയെ തോൽപിച്ച ബലത്തിലാണ് പഞ്ചാബ് എഫ് സി ഗോകുലത്തിനെതിരെ കളത്തിൽ ഇറങ്ങുന്നത്.

മുന്നേറ്റ നിരയിൽ ഘാനയിൽ നിന്നുമുള്ള സ്ട്രൈക്കേഴ്‌സായ അന്റ്‌വി, ഫിലിപ്പ് അഡ്‌ജ എന്നിവരിൽ ആണ് ഗോകുലത്തിന്റെ പ്രതീക്ഷ. അന്റവി ആദ്യ മത്സരത്തിൽ ഗോൾ നേടിയിരുന്നു. ആദ്യ മത്സരത്തിൽ പരിക്ക് കാരണം കളിക്കുവാൻ പറ്റാതിരുന്ന അഫ്ഘാൻ തരാം ഷെരീഫ് മുഹമ്മദ് ഇന്നിറങ്ങിയേക്കും.

പ്രതിരോധ നിരയിൽ ഘാന താരവും ക്യാപ്ടനുമായ മുഹമ്മദ് അവാലിന് ഒപ്പം വയനാടുകാരൻ അലക്സും കളത്തിൽ ഇറങ്ങും.

ഉച്ചയ്ക്ക് 2 മണിക്ക് കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. വൺ സ്പോർട്സിൽ തത്സമയ സംപ്രേഷണം ഉണ്ടാകും.

""ആദ്യ മത്സരത്തിൽ വിചാരിച്ച പോലെ കളിക്കുവാൻ പറ്റിയില്ല. ആദ്യ മത്സരത്തിലെ തെറ്റുകൾ എല്ലാം വിശദമായി വിശകലനം ചെയ്താണ് ഇന്നിറങ്ങുന്നത്. പഞ്ചാബിനെതിരെ വിജയം നേടുക എന്നതാണ് നമ്മുടെ ലക്ഷ്യം.ഗോകുലത്തിൽ അധികവും യുവ കളിക്കാരാണുള്ളത്. അതുകൊണ്ട് തന്നെ ടീമിന് നല്ല റിസൾട്ട് ഉണ്ടാകും "

- വിൻസെൻസോ ആൽബർട്ടോ അന്നീസ്‌ ,

ഗോകുലം പരിശീലകൻ