saina

ബാങ്കോക്ക് : കൊവിഡ് പരിശോധനയിൽ വട്ടം കറങ്ങിയെങ്കിലും തായ്‌ലാൻഡ് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സൈന നെഹ്‌വാളിന് വിജയത്തുടക്കം. ഇന്നലെ മലേഷ്യയുടെ കിഷോണ സെൽവദുരെയെയാണ് സൈന ആദ്യ റൗണ്ടിൽ തോൽപ്പിച്ചത്. സ്കോർ 21-15,21-15.

ബാങ്കോക്കിലെത്തി ആദ്യ രണ്ട് പരിശോധനകളിൽ കൊവിഡ് നെഗറ്റീവായിരുന്ന സൈന മൂന്നാം പരിശോധനയിൽ പോസിറ്റീയതായി ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്ന് സംഘാടകർ മത്സരത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ വിദഗ്ധ സംഘവുമായി ആലോചിച്ചാണ് മത്സരിക്കാൻ അനുമതി നൽകിയത്.

സൈനയ്ക്ക് ഒപ്പം മത്സരിക്കാൻ അനുമതി ലഭിച്ച പി.കാശ്യപ് ആദ്യ റൗണ്ടിനിടെ പിൻവാങ്ങി.അതേസമയം മത്സരത്തിനിടെ പരിക്കേറ്റിട്ടും കെ.ശ്രീകാന്ത് സഹ ഇന്ത്യൻ താരം സൗരഭ് വെർമ്മയെ തോൽപ്പിച്ച് രണ്ടാം റൗണ്ടിലെത്തി.