youtube

വാഷിംഗ്​ടൺ: ട്വിറ്ററിനും ഫേസ്​ബുക്കിനും പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്​ ട്രംപിന്റെ യൂട്യൂബ്​ അക്കൗണ്ടിനും പൂട്ട് വീണു . ഏഴ്​ ദിവസത്തേക്ക്​ പുതിയ വീഡിയോകൾ അപ്​ലോഡ്​ ചെയ്യാനാകാത്തവിധം താൽക്കാലിക വിലക്കാണ്​ യൂട്യൂബ്​ ട്രംപ്​ ചാനലിന്​ നൽകിയത്​. 'അക്രമത്തിനുള്ള സാദ്ധ്യത' കണക്കിലെടുത്താണ്​ നടപടി.

'രാജ്യത്ത്​ അക്രമത്തിനുള്ള സാദ്ധ്യതകളുടെ വെളിച്ചത്തിൽ ഞങ്ങളുടെ നയങ്ങൾ ലംഘിച്ചതിന് ട്രംപിന്റെ ചാനലിലേക്ക് അപ്‌ലോഡ് ചെയ്ത പുതിയ വീഡിയോ നീക്കം ചെയ്യുന്നു' -യൂട്യൂബ് പ്രസ്താവനയിൽ പറഞ്ഞു. 'കുറഞ്ഞത് 7 ദിവസത്തേക്ക് പുതിയ ഉള്ളടക്കം അപ്‌ലോഡ് ചെയ്യുന്നതിൽ നിന്ന് താൽക്കാലികമായി തടഞ്ഞിരിക്കുന്നു' എന്നും പ്രസ്താവനയിൽ പറയുന്നു.

ട്രംപിന്റെ യൂട്യൂബ് അകൗണ്ടിന്​ 2.77 ദശലക്ഷം വരിക്കാരുണ്ടായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വോട്ടിംഗ് പ്രക്രിയയിൽ സംശയം ജനിപ്പിക്കുന്ന ഒരു മാസം പഴക്കമുള്ള വീഡിയോ ആണ്​ അവസാനമായി ട്രംപ് അപ്​ലോഡ്​ ചെയ്​തത്​. ഈ വീഡിയോ​ 5.8 ദശലക്ഷം പേരാണ് കണ്ടത്.