ഹേയ് ആലിയ നിങ്ങളുടെ ഇഷ്ടപ്പെട്ട പുസ്തകമേത് ..?
''ജെ .കെ . റൗളിംഗിന്റെ ഹാരിപോട്ടർ ''
നിങ്ങളുടെ പൂച്ച കുട്ടിയുടെ പേരോ ?
''എഡ്വേർഡ് ''
നിങ്ങളെ ഏറ്റവും കൂടുതൽ സഹായിക്കുന്ന വ്യക്തി ..?
'' എന്റെ സുഹൃത്തും മേക്കപ്പ് ആർട്ടിസ്റ്റുമായ മൈ പുന്നു (പുനീത് ബി സൈനി )
നിങ്ങൾക്ക് ഇഷ്ടപ്പെട്ട വ്യക്തി..?
''എന്റെ സ്വീറ്റിയും എന്റെ സഹോദരിയുമായ ഷഹീൻ ഭട്ട് ''
ഇഷ്ടപ്പെട്ട സ്ഥലം ?
''മസൈ മാര '' (കെനിയ )
അവസാനമായി പോയ ട്രിപ്പ് ?
''രൺതംബോറെ ''(രാജസ്ഥാൻ )
ബോളിവുഡിലെ ഏറ്റവും ആരാധകരുള്ള ആലിയ ഭട്ട് കഴിഞ്ഞ ദിവസം തന്റെ പ്രിയപ്പെട്ടവർക്കായി ഒരു കിടിലം ഓഫർ കൊടുത്തു.നിങ്ങൾക്ക് എന്നോട് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ചോദിക്കാം. ഇത് വെറും തമാശയായി കണക്കാക്കിയാൽ മതി നമുക്ക് വെറുതെ കളിച്ചു നോക്കാമെന്നായിരുന്നു ആലിയ പറഞ്ഞത്.താരത്തിന്റെ ആരാധകർ ഈ ഓഫർ ഏറ്റെടുത്ത് തങ്ങൾക്ക് അറിയാനുള്ള കാര്യങ്ങളെല്ലാം ചോദിച്ചു തുടങ്ങി. ആരാധകർ അയച്ച ചോദ്യങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചോദ്യങ്ങൾക്ക് മാത്രമേ ആലിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ മറുപടി നൽകിയുള്ളു.
ആലിയയുടെ ഇഷ്ടപ്പെട്ട ക്വാട്ട് ഏതാണ് എന്ന ചോദ്യത്തിന് താരം രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വാചകങ്ങളാണ് പറഞ്ഞത്. ''ഒരു മനുഷ്യൻ അവന്റെ ചിന്തയുടെ ഉത്പന്നമാണ് . അവൻ എന്താണോ ചിന്തിക്കുന്നത് അത് ആയി തീരുന്നു.'' എന്നായിരുന്നു ആലിയ പറഞ്ഞത്. വിശദികരിക്കാൻ കഴിയാത്ത നിമിഷം ചോദിച്ചപ്പോൾ ട്രാവൽ ഫോട്ടോയാണ് താരം പങ്കുവച്ചത്. ഇഷ്ടപ്പെട്ട ചിത്രം ചോദിച്ചപ്പോൾ തന്റെ ഓമന പൂച്ചയുമായുള്ള നിമിഷമാണ് പോസ്റ്റ് ചെയ്തത്. തന്റെ പെൺ സുഹൃത്തുക്കളുടെ കൂടെയുള്ള നിമിഷവും ബെസ്റ്റ് ഫ്രണ്ട്‌സിന്റെ ചിത്രങ്ങളും ക്ഷീണിച്ചിരിക്കുന്ന താരത്തിന്റ ചിത്രവും റിലാക്‌സ് ചെയ്തിരിക്കുന്ന ചിത്രവും ഈ വർഷത്തെ ആദ്യ ചിത്രവും ഷൂട്ടിങ്ങിന്റെ ഇടയിലെ രസകരമായ ചിത്രം തുടങ്ങി ആരാധകർ ആഗ്രഹിച്ചു ചോദിച്ച ചിത്രങ്ങളെല്ലാം ആലിയ പങ്കുവച്ചു. എന്നാൽ ഒരുപാട് പേർ തനിക്ക് സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും മറുപടി കിട്ടാത്തവർ സങ്കടപ്പെടരുതെന്നും അടുത്ത തവണ ഉൾപ്പെടുത്താമെന്ന് പറഞ്ഞു കൊണ്ടാണ് ആലിയ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി അവസാനിപ്പിച്ചത് .
എന്നാൽ ഇൻസ്റ്റാഗ്രാം സ്റ്റോറിക്ക് പുറമെ തന്റെ ഇഷ്ട ഭക്ഷണം ഫ്രഞ്ച് ഫ്രെയ് സാണെന്നും അതിന് ശരിയാക്കാൻ കഴിയാത്ത ജീവിത പ്രശ്‌നമില്ലെന്ന് അത് കഴിച്ചുകൊണ്ട് ആലിയ പറഞ്ഞതും ആരാധകർക്കിടയിൽ ചിരി ഉണർത്തി.ഡിയർ സിന്ദഗി യിലെ കൈരയും ഹൈവയിലെ വീര തൃപ്തിയും ഉട്ത്ത പഞ്ചാബിലെ മേരിജാനേയും റാസിയിൽ സഹമത് ഖാനും ഗല്ലി ബോയിയിലെ സഫീനയുമെല്ലാം ആലിയയുടെ ശ്രദ്ധേയ കഥാപാത്രങ്ങളാണ്.