കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ദീന് ഇന്ന് 11 കേസുകളിൽ കൂടി ജാമ്യം ലഭിച്ചു. കാസർകോട് ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഖമറുദ്ദീന് ജാമ്യം അനുവദിച്ചത്. 24 പേർ നൽകിയ കേസുകളിൽ ചൊവ്വാഴ്‌ച എം.എൽ.എയ്‌ക്ക് ജാമ്യം ലഭിച്ചിരുന്നു. ഹോസ്‌ദുർഗ് കോടതിയാണ് ഇത്രയും കേസുകളിൽ ജാമ്യം നൽകിയത്. ഇതോടെ ആകെ 37 കേസുകളിലാണ് എം.എൽ.എയ്‌ക്ക് ഇതുവരെ ജാമ്യം ലഭിച്ചത്. എന്നാൽ ഇനിയും എഴുപതോളം കേസുകളിൽ ജാമ്യം ലഭിച്ചാലേ ഖമറുദ്ദീന് പുറത്തിറങ്ങാനാകൂ. നിലവിൽ
മുൻപ് മൂന്ന് കേസുകളിൽ ഹൈക്കോടതി ഖമറുദ്ദീന് ജാമ്യം നൽകിയിരുന്നു. അന്ന് ആരോഗ്യ സ്ഥിതിയും മറ്റൊരു കേസിലും പ്രതിയല്ല എന്നീ വസ്‌തുതകൾ പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. നിലവിൽ ജുഡീഷ്യൽ കസ്‌റ്റഡിയിലുളള ഖമറുദ്ദീൻ പുതിയതായി 16 കേസുകളിൽ കൂടി ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.