aa

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ലവ് ജനുവരി 29 ന് കേരളത്തിലെ തിയേറ്ററുകളിലേക്ക്.ഷൈൻ ടോം ചാക്കോ, രജീഷ വിജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലോക്ക്ഡൗണിന് ഇടയിലാണ് ചിത്രം ഷൂട്ട് ചെയ്തത്. ഗൾഫ് രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്തിരുന്നു. കേരളത്തിലെ തിയറ്ററുകൾ തുറന്നതോടെയാണ് ചിത്രം റിലീസിന് എത്തുന്നത്. അനുരാഗകരിക്കിൻ വെള്ളം, ഉണ്ട എന്നീ ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണിത്. ആഷിഖ് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്.സുധി കോപ്പ, ജോണി ആന്റണി,വീണ നന്ദകുമാർ , ഗോകുലൻ തുടങ്ങിയവരും ചിത്രത്തിൽ അണി നിരക്കുന്നുണ്ട് .