തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക് താഴേക്കെന്ന് റിപ്പോർട്ട്. മുൻവർഷത്തെ 6.49ൽ നിന്ന് 3.45 ആയാണ് വളർച്ച നിരക്ക് താഴ്‌ന്നത്. നിയമസഭയിൽ വച്ച സാമ്പത്തിക സർവേയിലാണ് ഇക്കാര്യമുള്ളത്.
ടൂറിസം മേഖലയ‌്ക്ക് വൻതിരിച്ചടിയാണ് സംസ്ഥാനത്ത് നേരിട്ടത്. 2020ലെ ഒൻപതു മാസത്തിനിടെ ഉണ്ടായ നഷ്ടം 25000 കോടിയാണ്. പ്രകൃതി ദുരന്തങ്ങൾ ബാധിച്ചു. റവന്യുവരുമാനത്തിൽ 2629 കോടിയുടെ കുറവുണ്ട്. കാർഷിക മേഖല വളർച്ച നെഗറ്റീവായി (–6.62%) തുടരുന്നു.
സംസ്ഥാനത്ത് കടബാധ്യതയും ഉയർന്നിട്ടിട്ടുണ്ട്. ശമ്പളം, പലിശ, പെൻഷൻ ചെലവുകൾ വർദ്ധിച്ചു. തൊഴിലില്ലായ്‌മ നിരക്ക് ഒൻപത് ശതമാനമാണെന്നും സാമ്പത്തിക സർവേ റിപ്പോർട്ടിൽ പറയുന്നു.