asif

വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ഹിറ്റ് ചിത്രത്തിനുശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ ചിത്രം മോഹൻകുമാർ ഫാൻസിൽ ആസിഫ് അലി അതിഥി വേഷത്തിൽ എത്തുന്നു.ജിസ് ജോയ് സംവിധാനം ചെയ്ത ബൈസക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണ്ണമിയും എന്നീ ചിത്രങ്ങളിൽ ആസിഫ് അലിയായിരുന്നു നായകൻ. പുതിയ നടൻമാരുടെ കുത്തൊഴുക്കിൽ കാലം മറന്നുപോയ ഒരു നടന്റെ ജീവിതമാണ് മോഹൻകുമാർ ഫാൻസിന്റെ പ്രമേയം.സിദ്ധിഖ്, ശ്രീനിവാസൻ, മുകേഷ്, വിനയ് ഫോർട്ട്, രമേഷ് പിഷാരടി, കെ. പി. എ. സി ലളിത , കൃഷ്ണശങ്കർ എന്നിവരാണ് മറ്റു താരങ്ങൾ. ബോബി - സഞ്ജയ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പുതുമുഖം അനാർക്കലിയാണ് നായിക. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്രീഫനാണ് ചിത്രം നിർമിക്കുന്നത്.