hh

സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ| മഹത്തായ ഭാരതീയ അടുക്കള ഇന്ന് ഒടിടി പ്ളാറ്റ് ഫോമായ നീസ്ട്രീമിൽ പ്രദ‍ർശനത്തിന് എത്തും.വ്യത്യസ്തമായ കുടുംബ കഥായാണ് ചിത്രത്തിന്റെ പ്രമേയം. വൻവിജയമായ തൊണ്ടി മുതലും ദൃക് സാക്ഷിയും കഴിഞ്ഞു സുരാജും നിമിഷയും ഒന്നിക്കുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. ജിയോ ബേബി സംവിധാനം ചെയ്യുന്ന നാലാമത് ചിത്രമാണിത്.തിയേറ്റർ തുറന്നശേഷം എത്തുന്ന ആദ്യ ഒടിടി ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. ജിയോ ബേബി രചന നിർവഹിക്കുന്ന ചിത്രത്തിന് സാലു കെ. തോമസ് ഛായാഗ്രഹണം നിർവഹിക്കുന്നു.