dog-urine

വാഷിംഗ്ടൺ: സൗന്ദര്യം വർദ്ധിപ്പിക്കാൻ പല തരത്തിലുള്ള ക്രീമുകൾ നാം ഉപയോഗിക്കാറുണ്ട്. എന്നാൽ, അമേരിക്കക്കാരിയായ ലീന സൗന്ദര്യം വർദ്ധിപ്പിക്കാനായി കുടിക്കുന്നത് നായയുടെ മൂത്രമാണ്.

സൗന്ദര്യം നിലനിറുത്താനായി എല്ലാ ദിവസവും നായയുടെ മൂത്രം കുടിക്കാറുണ്ടെന്ന് ലീന വീഡിയോയിലൂടെ പറയുന്നു. 'എന്റെ തിളക്കമാർന്ന ചർമ്മത്തിന്റെ രഹസ്യം എന്താണെന്ന് ആളുകൾ പലപ്പോഴും ചോദിക്കാറുണ്ട്. എല്ലാ ദിവസവും നായയുടെ മൂത്രം കുടിക്കുന്നതാണ് സൗന്ദര്യ രഹസ്യമെന്ന് ഞാൻ മറുപടി നൽകും . ഇപ്പോൾ, ചർമ്മത്തിന് തിളക്കമേറിയിട്ടുമുണ്ട് - ലീന പറയുന്നു.

മൂത്രം പോഷകസമ്പുഷ്ടമാണെന്നാണ് ലിന പറയുന്നത്. നായയുടെ മൂത്രം കുടിക്കുന്നതിലൂടെ അർബുദത്തിനെ ഇല്ലാതാക്കാൻ കഴിയുമെന്നും ലീന അഭിപ്രായപ്പെടുന്നു

ആദ്യമായി നായയുടെ മൂത്രം കുടിച്ചതിന് ശേഷം അത് വളരെ വിചിത്രമായി തോന്നി. എന്നാൽ, ഇപ്പോൾ ഇതൊരു ശീലമായി. മുഖക്കുരുവെല്ലാം പോയി. ഒരു പ്രത്യേക തിളക്കം മുഖത്ത് വന്നതായി തോന്നിയെന്നും ലീന അവകാശപ്പെടുന്നു.