വാഷിംഗ്ടൺ: മാസ്ക് ധരിക്കാത്തതിനാൽ പ്രശസ്ത ഹോളിവുഡ് നടൻ ബ്രൂസ് വില്ലിസിനെ ഫാർമസിയിൽനിന്നു പുറത്താക്കി. ലോസ് ആഞ്ചൽസിലെ ഫാർമസിയിലാണ് സംഭവം നടന്നത്.
മാസ്ക് ധരിക്കാതെ ഫാർമസിക്കുള്ളിൽ കയറിയ താരത്തെ കണ്ട്, ആളുകൾ കടയുടമയോട് പരാതിപ്പെട്ടു.
തുടർന്ന്, കടയിലെ ജീവനക്കാരൻ ആവശ്യപ്പെട്ടതനുസരിച്ച് ബ്രൂസ് പുറത്തേയ്ക്ക് പോയി.
കഴുത്തിൽ തൂവാല ധരിച്ചാണ് 65കാരനായ ബ്രൂസ് ഫാർമസിയിലേക്കു കയറിയത്. ഈ തൂവാല കൊണ്ട് മുഖം മറക്കണമെന്ന് ആളുകൾ ആവശ്യപ്പെട്ടെങ്കിലും താരം തയാറായില്ല. മോശം പെരുമാറ്റത്തിൽ ബ്രൂസ് പിന്നീട് മാപ്പുപറഞ്ഞു. എല്ലാവരും മാസ്ക് ധരിക്കണമെന്നും താരം ആവശ്യപ്പെട്ടു.