ശ്രീനഗർ: കടുത്ത ശൈത്യത്തെ തുടർന്ന് കാശ്‌മീരിലെ പ്രശസ്തമായ ദാൽ തടാകത്തിന്റെ ഭൂരിഭാവും തണുത്തുറഞ്ഞു. വ്യാഴാഴ്ച രാത്രി നെഗറ്റീവ് 8.4 ഡിഗ്രി സെൽഷ്യസ് ആണ് ശ്രീനഗറിൽ രേഖപ്പെടുത്തിയ താപനില.
30 വർഷത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ താപനിലയാണിത്.
1995ൽ 8.3 ഡിഗ്രി സെൽഷ്യസും 1991ൽ 11.3 ഡിഗ്രി സെൽഷ്യസുമാണ് ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. അമർനാഥ് യാത്രയുടെ ബേസ് ക്യാമ്പായി പ്രവർത്തിക്കുന്ന കാശ്മീരിലെ പഹൽഗാം ടൂറിസ്റ്റ് റിസോർട്ടിൽ കഴിഞ്ഞ രാത്രിയിലെ താപനില 11.7 ഡിഗ്രി സെൽഷ്യസിൽ നിന്ന് മൈനസ് 11.1 ഡിഗ്രി സെൽഷ്യസ് ആയി കുറഞ്ഞു. ഗുൽമാർഗ് ടൂറിസ്റ്റ് റിസോർട്ടിലെ ഏറ്റവും കുറഞ്ഞ താപനില കഴിഞ്ഞ ദിവസം രാത്രി 7 ഡിഗ്രി സെൽഷ്യസിൽ നിന്ന് 10 ഡിഗ്രി സെൽഷ്യസിലേക്കെത്തി. വടക്കൻ കാശ്മീരിലെ കുപ്‌വാരയിൽ 6.7 ഡിഗ്രി സെൽഷ്യസും തെക്ക് കോക്കർനാഗിൽ 10.3 ഡിഗ്രി സെൽഷ്യസുമാണ് താപനില രേഖപ്പെടുത്തിയത്.