ലണ്ടൻ: ദ ഡെയ്‌ലി ടെലിഗ്രാഫ് ദിനപത്രം അടക്കം വ്യവസായ സാമ്രാജ്യത്തിന്റെ സഹഉടമസ്ഥനും ശതകോടീശ്വരനുമായ ഡേവിഡ് ബാർക്ലെ (86) അന്തരിച്ചു.
പതിനാലാം വയസിൽ സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ച ഡേവിഡും ഇരട്ട സഹോദരനായ ഫ്രെഡറിക് ബാർക്ലെയും ചേർന്നാണ് 1960 കളുടെ ഒടുവിൽ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തത്. മാദ്ധ്യമം, ഹോട്ടൽ, ഷിപ്പിംഗ്, ബ്രൂവറി എന്നീ ബിസിനസ് മേഖലകളിൽ ഇരുവരും തിളങ്ങി. ലണ്ടനിലെ പ്രശസ്തമായ ദ് റിറ്റ്സ് ഹോട്ടൽ 2020 വരെ ഇരുവരുടെയും ഉടമസ്ഥതയിലായിരുന്നു.
ഡെയ്‌ലി ടെലിഗ്രാഫ്, സൺഡേ ടെലിഗ്രാഫ് എന്നിവ പ്രസിദ്ധീകരിക്കുന്ന ടെലിഗ്രാഫ് മീഡിയ ഗ്രൂപ്പ് 2004 ലാണ് ബാർക്ലെ സഹോദരന്മാർ സ്വന്തമാക്കുന്നത്.