trump

വാ​ഷിം​ഗ്ട​ൺ​:​ ​ജ​ന​പ്ര​തി​നി​ധി​സ​ഭ​യി​ൽ​ ​ന​ട​ന്ന​ ​വോ​ട്ടെ​ടു​പ്പി​ൽ​ ​അ​മേ​രി​ക്ക​ൻ​ ​പ്ര​സി​ഡ​ന്റ് ​ഡൊ​ണ​ൾ​ഡ് ​ട്രം​പി​നെ​ ​ഇം​പീ​ച്ച് ​ചെ​യ്യാ​നു​ള്ള​ ​പ്ര​മേ​യ​ത്തി​ന് ​അം​ഗീ​കാ​രം.​ ​വോ​ട്ടെ​ടു​പ്പി​ൽ​ 197​നെ​തി​രെ​ 232​ ​വോ​ട്ടു​ക​ൾ​ക്കാ​ണ് ​ഇം​പീ​ച്ച്മെ​ന്റ് ​പ്ര​മേ​യം​ ​പാ​സാ​യ​ത്.​ ​ഇ​തോ​ടെ,​ ​അ​മേ​രി​ക്ക​ൻ​ ​ച​രി​ത്ര​ത്തി​ൽ​ ​ത​ന്നെ​ 2​ ​ത​വ​ണ​ ​ഇം​പീ​ച്ച് ​ചെ​യ്യ​പ്പെ​ടു​ന്ന​ ​പ്ര​സി​ഡ​ന്റാ​യി​ ​ട്രം​പ് ​മാ​റി
ട്രം​പി​നെ​ ​പു​റ​ത്താ​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​മൈ​ക്ക് ​പെ​ൻ​സ് ​ത​ള്ളി​യ​തോ​ടെ​യാ​ണ് ​യു.​എ​സ് ​ജ​ന​പ്ര​തി​നി​ധി​ ​സ​ഭ​ ​ഇം​പീ​ച്ച്മെ​ന്റ് ​ന​ട​പ​ടി​ക​ളി​ലേ​ക്കു​ ​ക​ട​ന്ന​ത്.​ ​ട്രം​പി​നെ​തി​രെ​ 10​ ​റി​പ്പ​ബ്ലി​ക്ക​ൻ​ ​അം​ഗ​ങ്ങ​ളും​ ​വോ​ട്ട് ​രേ​ഖ​പ്പെ​ടു​ത്തി.​ ​പാ​ർ​ട്ടി​ക്കു​ള്ളി​ലും​ ​ട്രം​പി​നെ​തി​രെ​ ​പ​ട​യൊ​രു​ക്കം​ ​ശ​ക്ത​മാ​കു​ന്നു​ണ്ടെ​ന്നാ​ണ് ​വി​വ​രം.​
​നി​ര​വ​ധി​ ​റി​പ്പ​ബ്ലി​ക്ക​ൻ​ ​സെ​ന​റ്റ​ർ​മാ​ർ​‌​ ​ട്രം​പി​നെ​തി​രെ​ ​തി​രി​ഞ്ഞ​തോ​ടെ​ ​ഏ​റെ​ ​സ​ങ്കീ​ർ​ണ​മാ​യ​ ​വി​ചാ​ര​ണ​യാ​യി​രി​ക്കും​ ​ട്രം​പ് ​നേ​രി​ടേ​ണ്ടി​വ​രി​ക.​ 2019​ൽ​ ​ട്രം​പി​നെ​തി​രേ​ ​ഇം​പീ​ച്ച്‌​മെ​ന്റ് ​പ്ര​മേ​യം​ ​കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ ​റി​പ്പ​ബ്ലി​ക്ക​ൻ​ ​പാ​ർ​ട്ടി​യി​ലെ​ ​ഒ​രം​ഗം​ ​പോ​ലും​ ​പി​ന്തു​ണ​ച്ചി​രു​ന്നി​ല്ല.അ​തേ​സ​മ​യം,​ ​ജ​ന​പ്ര​തി​നി​ധി​ ​സ​ഭ​യി​ൽ​ ​ഇം​പീ​ച്ച്‌​മെ​ന്റ് ​പ്ര​മേ​യം​ ​പാ​സാ​യ​തോ​ടെ​ ​വി​ചാ​ര​ണ​ ​ഇ​നി​ ​സെ​ന​റ്റി​ലേ​ക്ക് ​നീ​ങ്ങും.​
​കു​റ്റ​വി​ചാ​ര​ണ​ ​പ്ര​മേ​യം​ ​ജ​ന​പ്ര​തി​നി​ധി​ ​സ​ഭ​ ​അം​ഗീ​ക​രി​ച്ചാ​ലും​ ​റി​പ്പ​ബ്ലി​ക്ക​ൻ​ ​നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​ ​സെ​ന​റ്റി​ൽ​ ​വി​ചാ​ര​ണ​യി​ൽ​ ​മൂ​ന്നി​ൽ​ ​ര​ണ്ടു​ ​ഭൂ​രി​പ​ക്ഷം​ ​ഉ​ണ്ടെ​ങ്കി​ലേ​ ​ന​ട​പ​ടി​ ​സാ​ദ്ധ്യ​മാ​കൂ.
100​ ​അം​ഗ​ ​സെ​ന​റ്റി​ൽ​ 50​ ​ഡെ​മോ​ക്രാ​റ്റി​ക് ​അം​ഗ​ങ്ങ​ൾ​ക്ക് ​പു​റ​മേ​ 17​ ​റി​പ്പ​ബ്ലി​ക്ക​ന്മാ​ർ​ ​കൂ​ടി​ ​പി​ന്തു​ണ​ച്ചാ​ൽ​ ​ഇം​പീ​ച്ച്മെ​ന്റ് ​യാ​ഥാ​ർ​ത്ഥ്യ​മാ​കും.​
അ​തേ​സ​മ​യം​ ​20​ന് ​മു​ൻ​പ് ​വി​ചാ​ര​ണ​ ​ന​ട​പ​ടി​ക​ൾ​ ​സെ​ന​റ്റ് ​ആ​രം​ഭി​ച്ചേ​ക്കി​ല്ലെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.​
20​നാ​ണ് ​ജോ​ ​ബൈ​ഡ​ൻ​ ​സ്ഥാ​ന​മേ​ൽ​ക്കു​ന്ന​ത്

 കുറ്റം തെളിഞ്ഞാൽ...

കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ, മുൻ പ്രസിഡന്റുമാർക്കുള്ള ആനുകൂല്യം ട്രംപിന് നഷ്ടമാകും. അതായത്,1958 ലെ ഫോർമർ പ്രസിഡന്റ്സ് ആക്ട് അനുസരിച്ച്, മുൻ പ്രസിഡന്റുമാർക്ക് അനുവദിക്കുന്ന പെൻഷൻ, ആരോഗ്യ ഇൻഷുറൻസ്, സുരക്ഷ എന്നിവ ലഭിക്കില്ല. പിന്നീട് ട്രംപിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുമാവില്ല.

 രാജ്യത്ത് സമാധാനം കൊണ്ടുവരണം: ട്രംപ്

ഇംപീച്ച്മെന്റിന് പിന്നാലെ രാജ്യത്ത് സമാധാനം കൊണ്ടുവരണമെന്ന് ട്രംപ് വീഡിയോ സന്ദേശത്തിലൂടെ ജനങ്ങളോട് പറഞ്ഞു. കാപിറ്റോൾ ആക്രമണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും തന്നെ പിന്തുടരുന്നവർ കലാപത്തിന് മുതിരരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇംപീച്ച്മെന്റിനെക്കുറിച്ച് ട്രംപ് യാതൊന്നും പരാമർശിച്ചില്ല.

ആരും നിയമത്തിന് അതീതരല്ല. യു.എസ് പ്രസിഡന്റ് പോലും

- സ്പീക്കർ നാൻസി പെലോസി