വാഷിംഗ്ടൺ: കുടിയേറ്റ നിയമത്തിൽ മാറ്റം വരുത്തുമെന്നും അമേരിക്കയിൽ കുടിയേറി താൽക്കാലിക സംരക്ഷണയിൽ കഴിയുന്നവർക്കും, ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ്ഹുഡ് ആക്ടിന്റെ പരിധിയിലുള്ളവർക്കും ഉടനെ ഗ്രീൻകാർഡ് നൽകുമെന്നും നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ്.
യൂണിവിഷനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കമല.
പൗരത്വം ലഭിക്കുന്നതിനുള്ള കാത്തിരിപ്പിന്റെ സമയ കാലാവധി കുറക്കുന്നതിനും നടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു. ഇപ്പോൾ അഞ്ചു വർഷം മുതൽ 8 വർഷം വരെയാണ് പൗരത്വ അപേക്ഷ പ്രോസസിംഗ് ടൈം.
കോടതികളിൽ കെട്ടി കിടക്കുന്ന നൂറുകണക്കിന് ഇമ്മിഗ്രേഷൻ കേസുകൾ അടിയന്തിരമായി പരിഗണിക്കുന്നതിന് കൂടുതൽ ജഡ്ജിമാരെ നിയമിക്കുമെന്നും കമല കൂട്ടിച്ചേർത്തു. ട്രംപിന്റെ ഇമിഗ്രേഷൻ നയങ്ങൾ പൂർണ്ണമായും തിരുത്തി എഴുതുമെന്നു മാത്രമല്ല, സുതാര്യമായ ഇമ്മിഗ്രേഷൻ നയങ്ങൾക്ക് രൂപം നൽകുമെന്നു ബൈഡൻ ഭരണകൂടം ഉറപ്പു നൽകിയിട്ടുണ്ട്.