saina

ബാങ്കോക്ക് : തായ്‍ലാൻഡ് ഓപ്പൺ ബാഡ്മിന്റൺ രണ്ടാം റൗണ്ടിൽ ഇന്ത്യൻ താരം സൈന നെഹ്‍വാൾ പുറത്തായി.തായ്‍ലാൻഡിന്റെ ബുസ്നാനോട് ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കാണ് സൈന പരാജയമേറ്റു വാങ്ങിയത്. സ്കോർ: 23-21, 14-21, 16-21. 68 മിനുട്ടാണ് മത്സരം നീണ്ടുനിന്നത്. ശ്രീകാന്ത് പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്ത് പരിക്ക് കാരണം രണ്ടാം റൗണ്ടിന് മുമ്പ് ടൂർണമെന്റിൽ നിന്ന് പിന്മാറി. ആദ്യ റൗണ്ടിൽ ഇന്ത്യൻ സഹതാരം സൗരഭ് വർമ്മയെ ശ്രീകാന്ത് പരാജയപ്പെടുത്തിയിരുന്നു.

ഒപ്പത്തിനൊപ്പം പോരാട്ടം കണ്ട ആദ്യ ഗെയിമിൽ 23-21ന് സൈനയാണ് വിജയം കരസ്ഥമാക്കിയത്. രണ്ടാം ഗെയിമിൽ ബുസ്നാന്‍ ആദ്യമേ ലീഡ് നേടി. മൂന്നാം ഗെയിമിലും തുടക്കം മുതലെ ആധിപത്യം പുലർത്തിയ തായ്‍ലാന്‍ഡ് താരം മത്സരം സ്വന്തമാക്കി.