ഗോൾ : ഇംഗ്ളണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം രണ്ടാം സെഷനിൽത്തന്നെ ആൾഔട്ടായി ശ്രീലങ്ക. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ടീം 46.1 ഓവറിൽ 135 റൺസിനാണ് ആൾഔട്ടായത്. അഞ്ചുവിക്കറ്റ് വീഴ്‌ത്തിയ ഡൊമിനിക് ബെസ്സും മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്റ്റുവർട്ട് ബ്രോഡും ചേർന്നാണ് ലങ്കയുടെ നടുവൊടിച്ചത്. മറുപടിക്കിറങ്ങിയ ഇംഗ്ളണ്ട് ആദ്യ ദിവസം കളി നിറുത്തുമ്പോൾ 127/2 എന്ന നിലയിലാണ്.