മുംബയ് : കഴിഞ്ഞ ദിവസം കരുത്തരായ മുംബയ്‌യെ എട്ടുവിക്കറ്റിന് അട്ടിമറിച്ചതിന്റെ ആത്മവിശ്വാസവുമായി സെയ്ദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം ഇന്ന് ഡൽഹിയെ നേരിടും. മുംബയ്ക്കെതിരെ 197 റൺസ് ലക്ഷ്യം 25 പന്തുകൾ ബാക്കിനിറുത്തി വിജയിച്ച കേരളത്തിന്റെ പ്രകടനം മറ്റുടീമുകളെ അമ്പരപ്പിച്ചിട്ടുണ്ട്. വെറും 54 പന്തുകളിൽ പുറത്താകാതെ 137 റൺസ് അടിച്ചുകൂട്ടിയ മുഹമ്മദ് അസ്ഹറുദ്ദീന്റെ അത്ഭുത പ്രകടനമായിരുന്നു കേരളത്തിന് വിജയം നൽകിയത്. ടൂർണമെന്റിലെ കേരളത്തിന്റെ തുടർച്ചയായ രണ്ടാം വിജയമായിരുന്നു ഇത്. ആദ്യമത്സരത്തിൽ പുതുച്ചേരിയെ ആറുവിക്കറ്റിന് തോൽപ്പിച്ചിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചവരാണ് ഡൽഹിയും. ആദ്യ മത്സരത്തിൽ മുംബയ്‌യെയും രണ്ടാം മത്സരത്തിൽ ആന്ധ്രയെയുമാണ് തോൽപ്പിച്ചത്.

ടി.വി ലൈവ് : ഉച്ചയ്ക്ക് 12 മുതൽ സ്റ്റാർസ്പോർട്സിൽ ലൈവ്