blasters

മഡ്ഗാവ് : ഐ.എസ്.എൽ ഫുട്ബാളിൽ കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും .ഇരു ടീമുകളും തമ്മിലുള്ള രണ്ടാം മത്സരമാണിത്. കഴിഞ്ഞമാസം നടന്ന ആദ്യ മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞിരുന്നു.

10 മത്സരങ്ങളിൽ രണ്ട് വിജയം വീതമാണ് ബ്ളാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും വിജയിച്ചിരിക്കുന്നത്.ബ്ളാസ്റ്റേഴ്സ് അഞ്ചുകളി തോറ്റപ്പോൾ ഈസ്റ്റ്ബംഗാൾ നാലുകളികളിൽ പരാജയമറിഞ്ഞു.10 പോയിന്റുമായി ഈസ്റ്റ് ബംഗാൾ ഒൻപതാം സ്ഥാനത്തുള്ളപ്പോൾ ഒൻപത്പോയിന്റുമായി ബ്ളാസ്റ്റേഴ്സ് പത്താമതാണ്.

രാത്രി 7.30 മുതൽ സ്റ്റാർസ്പോർട്സിൽ ലൈവ്