dilip

കൊൽക്കത്ത: 50 തൃണമൂൽ കോൺഗ്രസ് എം.എൽ.എമാർ അടുത്ത മാസം ബി.ജെ.പിയിൽ ചേരുമെന്ന് പശ്ചിമ ബംഗാൾ ബി.ജെ.പി അദ്ധ്യക്ഷൻ ദിലീപ് ഘോഷ്. തൃണമൂൽ വിട്ട എം.എൽ.എമാർ തിരിച്ച് പാർട്ടിയിൽ ചേരാൻ വരി നിൽക്കുകയാണെന്ന മന്ത്രി ജ്യോതിപ്രിയ മാലിക്കിന്റെ അവകാശവാദത്തെ തള്ളിക്കൊണ്ടാണ് ദിലീപ് ഘോഷിന്റെ പ്രതികരണം.

സംസ്ഥാനത്തെ ഒരു ബി.ജെ.പി. ബൂത്ത് പ്രസിഡന്റിനെയെങ്കിലും തൃണമൂൽ കോൺഗ്രസിൽ ചേർക്കാൻ മാലിക്കിനെ വെല്ലുവിളിക്കുന്നു. അങ്ങനെയെങ്കിൽ അദ്ദേഹത്തിന്റെ അവകാശവാദം സ്വീകരിക്കാമെന്നും ദിലീപ് ഘോഷ് പറഞ്ഞു.

എം.പിമാരും തൃണമൂൽ വിട്ട എം.എൽ.എമാരും ഉൾപ്പെടെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തിരിച്ച് പാർട്ടിയിൽ ചേരുമെന്ന് ചൊവ്വാഴ്ചയാണ് മാലിക് അവകാശപ്പെട്ടത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുൻമന്ത്രി സുവേന്ദു അധികാരി ഉൾപ്പെടെ ഒട്ടേറെ തൃണമൂൽ നേതാക്കാൾ അടുത്തിടെ ബി.ജെ.പിയിൽ ചേർന്നിരുന്നു.