barcelona

മാഡ്രിഡ് : ലയണൽ മെസി ഇല്ലാതെ ഇറങ്ങിയ ബാഴ്സലോണയെ പെനാൽറ്റി ഷൂട്ടൗട്ടിൽ രക്ഷിച്ച് സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിലെത്തിച്ച് ഗോളി ടെർസ്റ്റെഗൻ. സെമി ഫൈനൽ മത്സരത്തിൽ റയൽ സോസിഡാഡിനെയാണ് ബാഴ്സലോണ പെനാൽട്ടി ഷൂട്ടൗട്ടിൽ തോൽപ്പിച്ചത്. നിശ്ചിത സമയത്ത് 1-1 എന്ന് അവസാനിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്.

ഇന്നലെ കളിയുടെ 39-ാം മിനിട്ടിൽ ഡിയോംഗിന്റെ ഗോളിൽ നിന്നാണ് ബാഴ്സലോണ ലീഡ് എടുത്തത്‌. ഗ്രീസ്മാന്റെ പാസിൽ നിന്നായിരുന്നു ഗോൾ‌‌ .51-ാം മിനിട്ടിൽ ഒരു പെനാൽറ്റിയിൽ നിന്ന് ഒയർസബാൽ സോഡിഡാഡിനെ ഒപ്പമെത്തിച്ചു. ഷൂട്ടൗട്ടിൽ രണ്ട് സേവുകളുമായാണ് ടെർസ്റ്റെഗൻ താരമായത്. നിശ്ചിത സമയത്ത് ആറോളം സേവുകളും ടെർസ്റ്റെഗൻ നടത്തിയിരുന്നു. ഷൂട്ടൗട്ടിൽ 3-2 എന്ന സ്കോറിന് ബാഴ്സലോണ വിജയിച്ചു. ബാഴ്സയുടെ ഗ്രീസ്മൻ, ഡിയോംഗ് എന്നിവർക്ക് കിക്ക് പിഴച്ചു. പുയ്, പ്യാനിച്ച്, ഡെംബലെ എന്നിവർ ലക്ഷ്യം കണ്ടു. ഇന്ന് രണ്ടാം സെമിയിൽ റയൽ മാഡ്രിഡ് അത്‌ലറ്റിക് ബിൽബാവോയെ നേരിടും.