ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് 19 രോഗ പ്രതിരോധത്തിനായുള്ള വാക്സിനേഷൻ ജനുവരി 16 മുതൽ ആരംഭിക്കുകയാണ്. രാജ്യത്തെ ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ മൂന്നുകോടി പേർക്കാണ് ആദ്യഘട്ടത്തിൽ കൊവിഡ് വാക്സിൻ നൽകുന്നത്. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും 16നാണ് വാക്സിനേഷൻ ആരംഭിക്കുന്നത്. ഓക്സ്ഫോർഡ് സർവകലാശാലയും ആസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ച കൊവിഷീൽഡും ഭാരത് ബയോടെക്കിന്റെ കൊവാക്സിനും ആണ് രാജ്യത്ത് ആദ്യഘട്ടത്തിൽ വാക്സിനേഷനായി ഉപയോഗിക്കുന്നത്. ഇതിനിടെ കൊവിഡ് വാക്സിന്റെ പാർശ്വഫലങ്ങളെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർദ്ധൻ.
After being administered #COVID19Vaccine, some individuals may have side effects like mild fever, pain at injection site & bodyache. This is similar to the side effects that occur post some other vaccines.
These are expected to go away on their own after some time. #StaySafe pic.twitter.com/VCnJzXu70S
കൊവിഡി വാക്സിൻ സ്ത്രീകളിലും പുരുഷൻമാരിലും വന്ധ്യതയ്ക്ക് കാരണമാകുമെന്ന വാർത്തകൾ കേന്ദ്രമന്ത്രി നിഷേധിച്ചു. ട്വിറ്ററിലൂടയായിരുന്നു വാക്സിനെക്കുറിച്ചുള്ള സംശയങ്ങൾക്കുള്ള ഡോ.ഹർഷവർദ്ധന്റെ മറുപടി. സാധാരണ മറ്റു വാക്സിനുകൾക്കുണ്ടാകുന്ന പാർശ്വഫലങ്ങൾ മാത്രമേ കൊവിഡ് വാക്സിനും ഉണ്ടാകൂ. ചെറിയ പനി, ശരീര വേദന എന്നിവ കൊവിഡ് വാക്സിൻ എടുത്താൽ ഉണ്ടാകും.എന്നാൽ അത് ഉടൻ മാറുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വാക്സിൻ കാരണം സ്ത്രീകളിലും പരുരഷൻമാരിലും വന്ധ്യത ഉണ്ടാകും എന്നതിന് ശാസ്ത്രീയമായ ഒരു തെളിവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു, സർക്കാർ ഉൾപ്പെടെയുള്ള ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ളവ അല്ലാതെ വ്യാജപ്രചാരണങ്ങളിൽ ജനങ്ങൾ വീഴരുതെന്നും അദ്ദേഹം പറഞ്ഞു.