മെഗാസ്റ്റാർ മമ്മൂട്ടിയും ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ 'ദ [പ്രീസ്റ്റി'ന്റെ ടീസർ യൂട്യൂബ് വഴി പുറത്തിറങ്ങി. ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന 'ദ പ്രീസ്റ്റ്' ഒരു ഹൊറർ-സസ്പെൻസ് ത്രില്ലർ ചിത്രമായിരിക്കും എന്ന സൂചനയാണ് ടീസർ നൽകുന്നത്. ഒരു ക്രിസ്ത്യൻ പുരോഹിതനായാണ് മമ്മൂട്ടി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
'ദ പ്രീസ്റ്റി'ൽ നിഖില വിമലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സസ്‌പെന്‍സ് നിറഞ്ഞ കഥയായിരിക്കും സിനിമയുടേതെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നത്.
സംവിധായകന്‍ ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ജോഫിൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദ പ്രീസ്റ്റ്'. ബി.ഉണ്ണിക്കൃഷ്ണന്‍, ആന്റോ ജോസഫ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ദീപു പ്രദീപ്, ശ്യം മേനോൻ എന്നിവരാണ് മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംവിധായകൻ ജോഫിന്റേത് തന്നെയാണ് 'പ്രീസ്റ്റി'ന്റെ കഥ.