marina-

മോസ്കോ : റഷ്യയിലെ പ്രമുഖ ഫിറ്റ്നസ് ബ്ലോഗറാണ് മറീന ബൽമഷേവ്. ഇപ്പോൾ മറീനയുടെ പോസ്റ്റുകളല്ല വിവാഹമാണ് അവിടുത്തെ മാദ്ധ്യമങ്ങളിൽ ചർച്ചയാവുന്നത്. ഭർത്താവിന്റെ ആദ്യബന്ധത്തിലുള്ള 21 വയസുള്ള മകൻ വ്ലാഡിമിർ ഷെവറീനുമായാണ് 35കാരിയായ മറീനയുടെ വിവാഹം. വിവാഹം കഴിഞ്ഞതിന് പിന്നാലെ മറീന ഗർഭിണിയുമായി. ഇപ്പോൾ ആദ്യത്തെ കൺമണിക്കായി കാത്തിരിപ്പിലാണ് ഇരുവരും.

ഇവർ തമ്മിൽ 14 വയസിന്റെ പ്രായവ്യത്യാസമാണ് ഉള്ളത്. പ്രായവ്യത്യാസം ബന്ധത്തിന് ഒരു തടസമാകാതിരിക്കാൻ രണ്ടാനമ്മ പ്ലാസ്റ്റിക് സർജറിക്ക് വിധേയയായി പ്രായം കുറച്ചു. വ്ലാഡിമിറിന് ഏഴു വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഇയാളുടെ പിതാവ് അലക്‌സി ഷ‌്രാവിനെ മറീന വിവാഹം കഴിച്ചത്. അന്ന് മറിനയ്ക്ക് പ്രായം 21 വയസ് ആയിരുന്നു . എന്നാൽ, രണ്ടു വർഷം മുമ്പ് യൂണിവേഴ്സിറ്റിയിൽ നിന്ന് മടങ്ങിയെത്തിയതോടെയാണ് ഇവർ തമ്മിലുളള ബന്ധം ആരംഭിച്ചത്.

. 45 കാരനായ അലക്സി ഇപ്പോഴും തന്റെ മുൻഭാര്യയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തുണ്ട്. 'തന്റെ മകനെ തന്റെ മുൻ ഭാര്യ വശീകരിച്ചതാണ്, അവർക്ക് എന്റെ വീട്ടിൽ വച്ച് തന്നെ ഒരു നാണവും ഇല്ലാതെ അവർ ലൈംഗികമായി ബന്ധം സ്ഥാപിച്ചു, എന്റെ മകനുമായി അല്ലായിരുന്നു ഈ ബന്ധമെങ്കിൽ ഞാൻ അവൾക്ക് മാപ്പ് കൊടുത്തെനേ' അലക്സി പറയുന്നു.

തന്റെ ലക്ഷക്കണക്കിന് വരുന്ന ഫോളോവേഴ്സിനായി പ്ലാസ്റ്റിക് സർജറിക്ക് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ മറിന പങ്കു വയ്ക്കുകയും ചെയ്തു. മുഖം, കഴുത്ത് തുടങ്ങി ശരീരത്തിന്റെ വിവിധ മേഖലകളിൽ സൗന്ദര്യവർദ്ധക നടപടിക്രമങ്ങൾ പൂർത്തിയാക്കി. ഒരു വ്യക്തിക്ക് എങ്ങനെ മാറാൻ കഴിയുമെന്ന് വ്യക്തമാക്കിയാണ് ചിത്രങ്ങൾ പങ്കുവച്ചത്. തന്റെ ചെറുപ്പക്കാരനായ ഭർത്താവ് കാരണം നിരവധി പേരാണ് അണിഞ്ഞൊരുങ്ങി നടക്കാൻ തന്നെ പ്രേരിപ്പിക്കുന്നതെന്നാണ് അവർ പറയുന്നത്.

View this post on Instagram

A post shared by Марина Балмашева (@marina_balmasheva)

അതേസമയം, തന്റെ മുൻ വിവാഹത്തിൽ ജീവിക്കുകയായിരുന്നില്ല അഭിനയിക്കുക ആയിരുന്നു എന്നാണ് മറിന പറഞ്ഞത്. അമ്മ, അച്ഛൻ എന്ന സ്ഥിരത തകർത്തതിൽ എനിക്ക് വിഷമമുണ്ട്. എന്നാൽ പഴയ ഭർത്താവിന്റെ വിദ്വോഷവും ദേഷ്യവും ഒഴിവാക്കിയത് ആലോചിക്കുമ്പോൾ ഈ തീരുമാനം ശരിയെന്ന് തോന്നുന്നു മരീന തന്റെ ഫോളോവേർസിനോട് പറയുന്നു ആദ്യ ഭർത്താവ് അമ്മായിയപ്പനും അലക്സിയുടെ ആദ്യഭാര്യ അമ്മായിയമ്മയും ആകുന്ന അപൂർവ സന്ദർഭമാണ് മറിനയുടെ ജീവിതത്തിൽ ഉണ്ടായിരിക്കുന്നത്.

View this post on Instagram

A post shared by Марина Балмашева (@marina_balmasheva)

View this post on Instagram

A post shared by Марина Балмашева (@marina_balmasheva)