ആഹാരം പാകപ്പെടുത്തുന്നതിലെയും ശുചിത്വം പാലിക്കുന്നതിലെയും ഗുണനിലവാരമുള്ള ഭക്ഷ്യോത്പന്നം തിരഞ്ഞെടുക്കുന്നതിലെയും അപാകതകളാണ് ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകുന്നത്. ഫ്രിഡ്‌ജിൽ നിന്നെടുത്ത ഭക്ഷണം ചൂടാക്കാതെ ഉപയോഗിക്കരുത്. ഒരിക്കൽ ചൂടാക്കിയത് വീണ്ടും ഫ്രിഡ്‌ജിൽ വയ്‌ക്കുകയും അരുത്.മുട്ട അഞ്ച് ദിവസത്തിൽ കൂടുതൽ ഫ്രിഡ്‌ജിൽ സൂക്ഷിക്കരുത്.
ഇറച്ചി വിശ്വാസയോഗ്യമായതും ശുചിത്വമുള്ളതുമായ കടകളിൽ നിന്ന് മാത്രം വാങ്ങുക. ഇറച്ചിയും മീനും രണ്ട് ദിവസത്തിൽ കൂടുതൽ ഫ്രിഡ്‌ജിൽ വയ്‌ക്കരുത്. മത്സ്യവും മാംസവും ഫ്രീസറിൽ വളരെ നന്നായി പായ്‌ക്ക് ചെയ്‌ത് മാത്രം സൂക്ഷിക്കുക.
ഐസ്‌ക്രീം, പാലുത്പന്നങ്ങൾ മുതലായവ ഇറച്ചിയും മീനും സൂക്ഷിക്കുന്ന ഫ്രീസറിൽ സൂക്ഷിക്കാതിരിക്കുക. ഇറച്ചിയിൽ ഭക്ഷ്യവിഷബാധയുണ്ടാക്കുന്ന സാൽമൊണല്ല ബാക്‌ടീരിയ വളരാനിടയുള്ളതിനാൽ ഉയർന്ന ചൂടിൽ നന്നായി പാകം ചെയ്യുക. മുട്ടയും പാലും വളരെ നന്നായി പാകം ചെയ്‌ത് മാത്രം ഉപയോഗിക്കുക. വെള്ളം നന്നായി തിളപ്പിച്ച് കുടിക്കുക. ഭക്ഷണം വിളമ്പുന്നതിനും കഴിക്കുന്നതിനും മുൻപ് കൈകൾ നന്നായി കഴുകണം.