cpm-bjp

മലപ്പുറം: പതിനഞ്ചുകൊല്ലം കഴിഞ്ഞ് കേരളത്തിലും ബി..ജെ.പി അധികാരത്തിലേറുന്നത് തടയാൻ കോൺഗ്രസ് സി.പി.എം സഖ്യം വരുമെന്ന് മുസ്ലിം ലീഗ് നേതാവും എം.എൽ.എയുമായ കെ.എൻ.എ ഖാദർ. ബി.ജെ.പിക്കെതിരെ ബംഗാൾ മോഡലിൽ കേരളത്തിലും കോൺഗ്രസ് - സിപിഎം സഖ്യമുണ്ടാക്കേണ്ടി വരുമെന്നായിരുന്നു മുസ്ലിം ലീഗ് നേതാവിന്റെ പ്രസ്താവന.

ബി.ജെ.പി ഒരിക്കൽ ഇന്ത്യ ഭരിക്കുമെന്ന് 28 വർഷം മുൻപ് തന്നെ താൻ പറഞ്ഞിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ അന്നെല്ലാവരും തന്നെ പരിഹസിക്കുകയാണ് ചെയ്തതെന്നും കെ.എൻ.എ ഖാദ!ർ പറഞ്ഞു.

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾക്കായി കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ സി.പി.എം കോൺഗ്രസ് നേതാക്കൾ തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ആഴ്ചകൾക്ക് മുൻപാണ് സി.പി.എമ്മുമായുള്ള സഖ്യത്തിന് കോൺഗ്രസ് പശ്ചിമബംഗാൾ നേതൃത്വത്തിന് അനുമതി നൽകിയത്. കോൺഗ്രസുമായി സഹകരിക്കാൻ നേരത്തെ തന്നെ സി.പി.എം പിബി അനുമതി നൽകിയിരുന്നു.