തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പിണറായി സർക്കാരിന്റെ അവസാനത്തെ ബഡ്‌ജറ്റ് അവതരണത്തിനായി ധനമന്ത്രി തോമസ് ഐസക് നിയമസഭയിലെത്തി. അൽപ്പസമയത്തിനകം ബഡ്‌ജറ്റ് അവതരണം തുടങ്ങും. വീട്ടിൽ അമ്മയടക്കമുളള കുടുംബാഗങ്ങളോടൊപ്പം പ്രഭാത ഭക്ഷണം കഴിച്ച ശേഷമാണ് ഐസക് ബ‌്ഡ്‌ജറ്റ് അവതരണത്തിനായി നിയമസഭയിലേക്ക് തിരിച്ചത്.
തിരഞ്ഞെടുപ്പിന് രണ്ടുമാസംമാത്രം അവശേഷിക്കേ, അതുമുന്നിൽകണ്ടുളള ബഡ്‌ജറ്റായിരിക്കും ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുകയെന്ന കാര്യത്തിൽ സംശയമില്ല. സാമൂഹ്യസുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്നതോടൊപ്പം പദ്ധതികളുടെ പെരുമഴയായിരിക്കും ബഡ‌്‌ജറ്റിലുണ്ടാകുക.