neyyatinkara

നെയ്യാറ്റിൻകര: കുളത്തിൽ ഭർത്താവിന്റെ അനുജനുമൊത്ത് മദ്ധ്യവയസ്ക്ക ആത്മഹത്യ ചെയ്ത നിലയിൽ. തൊട്ടിൽകര ചിന്നം ക്കോട്ടുവിള വീട്ടിൽ പരേതനായ നാഗരാജന്റെ ഭാര്യ സരസ്വതി (55), ഭർത്താവിന്റെ അനുജൻ നാഗേന്ദ്രൻ (55) എന്നിവരെയാണ് ഇന്ന് രാവിലെ 9.30ന് മേരികുളത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ മരണശേഷം കടബാദ്ധ്യതകൾ കൂടിയതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെടുത്തു. ഭർത്താവിന്റെ അനുജൻ ജന്മനാൽ അന്ധനും മൂകനുമാണ് ഇയാളെ പരിചരിച്ചു വന്നിരുന്നത് മരിച്ച സരസ്വതിയാണ്. അതിനാൽ ഇയാളെയും കൊണ്ടു പോകുകയാണെന്ന് ആത്മഹത്യാ കുറിപ്പിലുണ്ട്. കുളത്തിൽ താണുപോയ മൃതദേഹങ്ങളിൽ സരസ്വതിയുടെ ജഢം പുറത്തെടുത്തു. നാഗേന്ദ്രന്റെ മൃതദേഹത്തിനായി ഫയർഫോഴ്സ് തിരച്ചിൽ തുടരുകയാണ്