തിരുവനന്തപുരം : സംസ്ഥാന ബഡ്ജറ്റ് അവതരണം നിയമസഭയിൽ പുരോഗമിക്കവേ സാധാരണക്കാർക്ക് പ്രയോജനകരമായ നിരവധി പ്രഖ്യാപനങ്ങളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. കൊവിഡാനന്തരകാലത്തെ വെല്ലുവിളികൾ അതിജീവിക്കാനുതകുന്ന പദ്ധതികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രവാസികൾ അടക്കമുള്ളവർക്ക് പ്രയോജനപ്പെടുന്ന നിരവധി പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി അലവൻസുകളും ക്ഷേമപെൻഷനും വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രധാനപ്പെട്ടവ ചുവടെ
തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി, 20 ദിവസം ജോലിചെയ്താൽ അംഗത്വം
വഴിയോര കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ്. ഏഴ് ശതമാനം പലിശയ്ക്ക് 10000 രൂപ
നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് പെൻഷൻ 3000 രൂപ
പ്രവാസി ക്ഷേമനിധിക്ക് 9 കോടി അനുവദിച്ചു. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവരുടേത് 350 രൂപയായും പെൻഷൻ 3500 രൂപയായും ഉയർത്തി. നാട്ടിൽ തിരിച്ചെത്തിയവരുടേത് 200 രൂപയായും പെൻഷൻ 3000 രൂപയായും വർധിപ്പിച്ചു
സ്കൂൾ പാചക തൊഴിലാളികളുടെ വേതനം അൻപത് രൂപ കൂട്ടി
പ്രീ പ്രൈമറി ആയമാരുടെ അലവൻസ് 1000 രൂപയ്ക്ക് ആക്കി കൂട്ടി
സ്കൂൾ കൗൺസിലർമാരുടെ ഓണറേറിയം 24,000 രൂപ ആക്കി കൂട്ടി
ആശ വർക്കർമാരുടെ അലവൻസിൽ 1000 രൂപ വർദ്ധന
ജേണലിസ്റ്റ്, നോൺ ജേണലിസ്റ്റ് പെൻഷൻ 1000 രൂപ വർധിപ്പിച്ചു