സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. അതിനെയെല്ലാം ഇല്ലാതാക്കി ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കുന്നതിനാണ് ഓരോ ദിവസവും എല്ലാവരും ശ്രമിക്കുന്നത്. എന്നാൽ ഇത്തരം അസ്വസ്ഥതകളിൽ സൗന്ദര്യത്തിന് കോട്ടം തട്ടാതിരിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ബ്യൂട്ടി പാർലറിൽ കയറിയിറങ്ങുമ്പോൾ അൽപംശ്രദ്ധിക്കണം. കാരണം അത് പലപ്പോഴും സൗന്ദര്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കും എന്ന കാര്യം കൂടി ഓർമ്മയിൽ ശ്രദ്ധിക്കേണ്ടതുണ്ട്.ഉഴുന്ന് പരിപ്പ് ഇത്തരത്തിൽ സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഏത് സൗന്ദര്യ പ്രതിസന്ധികളേയും ഇല്ലാതാക്കി ചർമ്മത്തിന് നിറവും തിളക്കവും വർദ്ധിപ്പിക്കുന്നതിന് നമുക്ക് ശ്രദ്ധിക്കാം. അതിന് വേണ്ടി ഉഴുന്ന് പരിപ്പ് എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. അൽപം ഉഴുന്ന് പരിപ്പ് അരച്ച് ഇതിൽ റോസ് വാട്ടറും തേനും മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ആഴ്ചയിൽ നാല് പ്രാവശ്യമെങ്കിലും ചെയ്യാൻ ശ്രദ്ധിക്കുക. ഇതിലൂടെ നിറം വർദ്ധിക്കുകയും ചർമ്മത്തിന്റെ ആരോഗ്യ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ രണ്ട് മാസം സ്ഥിരമായി ചെയ്താൽ തന്നെ നമുക്ക് പല വിധത്തിലുള്ള പ്രതിസന്ധികൾക്കും പരിഹാരം കാണാവുന്നതാണ്.