siddique

സിദ്ധിഖ്, ശാന്തികൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് കുന്നുമ്മേൽ സംവിധാനം ചെയ്യുന്ന പ്ളാവില മാർച്ച് അവസാനം എറണാകുളത്ത് ആരംഭിക്കും.വ്യത്യസ്തമായ കുടുംബ കഥയാണ് ചിത്രത്തിന്റേത്. ലാൽ, സലിംകുമാർ, പ്രേംകുമാർ, സുനിൽ സുഖദ, ധർമ്മജൻ ബോൾഗാട്ടി, പാഷാണം ഷാജി, ഇടവേള ബാബു, ശ്വേത മേനോൻ, രചന നാരായണൻകുട്ടി , ഗീത വിജയൻ എന്നിവരാണ് മറ്റു താരങ്ങൾ. ശ്രീമൂകാംബിക കമ്മ്യൂണിക്കേഷൻസ്, ഡബ്ളിയു ജി. എൻ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന് പ്രകാശ് വാടിക്കൽ തിരക്കഥ ഒരുക്കുന്നു. ഛായാഗ്രഹണം പി. സുകുമാർ . കൈതപ്രം, റഫീക്ക് അഹമ്മദ്, പ്രമോദ് കാപ്പാട് എന്നിവരാണ് ഗാനരചയിതാക്കൾ.