neet-pg

ന്യൂഡൽഹി: നീ‌റ്റ് പി.ജി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 18നാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ പരീക്ഷ നടക്കുമെന്ന് നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻ (എൻ.ബി.ഇ) അറിയിച്ചു. വിദ്യാർത്ഥികൾക്ക് ജൂൺ 30ന് മുൻപ് എം.ബി.ബി.എസ് ബിരുദവും ഇന്റേൺഷിപ്പും പൂർത്തിയാക്കണം.

ഏപ്രിൽ 18ന്റെ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ 300 ചോദ്യങ്ങളുണ്ടാകും. മൂന്ന് മണിക്കൂർ മുപ്പത് മിനിട്ടാണ് പരീക്ഷാ സമയം. പരീക്ഷയ്‌ക്കുള‌ള അപേക്ഷാ ഫോം nbe.edu.in, natboard.edu.in എന്നീ വെബ്സൈ‌റ്റുകളിൽ പ്രസിദ്ധീകരിക്കും. സാഹചര്യങ്ങൾക്കനുസരിച്ച് പരീക്ഷാ തീയതിയിൽ മാ‌റ്റമുണ്ടാകാമെന്ന് നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻ അറിയിച്ചു.

രാജ്യമാകെ മാസ്റ്റർ ഓഫ് സർജറി(എം.എസ്) 10821 സീറ്റുകളിലേക്കും ഡോക്‌ടർ ഓഫ് മെഡിസിന്(എം.ഡി) 19,953 സീ‌റ്റുകളിലേക്കും 6102 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 1979 പിജി ഡിപ്ളോമ സീ‌റ്റുകളിലേക്കുമാണ് നീ‌റ്റ് പി.ജി നടത്തുക. ആകെ സീ‌റ്റിൽ 50 ശതമനാം അഖിലേന്ത്യ ക്വാട്ടയിലും 50 ശതമാനം സംസ്ഥാനങ്ങളുടെ ക്വാട്ടയിലുമാണ് പ്രവേശനം.