operation-java

വിനായകൻ, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്, ലുക് മാൻ, ബിനു പപ്പു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ തരുൺമൂർത്തി രചനയും സംവിധാനവും നിർവഹിക്കുന്ന ഒാപ്പറേഷൻ ജാവ ഫെബ്രുവരി 12ന് തിയേറ്ററുകളിൽ എത്തും. ഇർഷാദ് അലി, പ്രശാന്ത് അലക് സാണ്ടർ,ദീപക് വിജയൻ, പി. ബാലചന്ദ്രൻ, ധന്യ, അനന്യ, മമിത ബൈജു, മാത്യൂസ് തോമസ് എന്നിവരാണ് മറ്റു താരങ്ങൾ.റോ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ ഒാപ്പറേഷൻ ജാവ വി. സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പത്മ ഉദയ് നിർമിക്കുന്നു. ഫായിസ് സിദ്ധിഖ് ഛായാഗ്രഹണം നിർവഹിക്കുന്നു. ഡോൾബി അറ്റ്മോസ് 7.10 ലാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം.