1. രാജീവ്ഗാന്ധി വിമാനത്താവളം എവിടെയാണ്?
2. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന രണ്ടാമത്തെ ഭക്ഷ്യധാന്യം?
3. പുളി, കാപ്പി എന്നിവ ഇന്ത്യയിൽ കൊണ്ടുവന്നത്?
4. പഴങ്ങൾ, പച്ചക്കറികൾ, തണ്ണിമത്തൻ എന്നിവ കൃഷിചെയ്യുന്നകാലം?
5. ഇന്ത്യൻ ധവള വിപ്ലവത്തിന്റെ പിതാവ്?
6. മഹാവീരൻ ജനിച്ചതെവിടെ?
7. കിഴക്കിന്റെ പ്രകാശനഗരം എന്നറിയപ്പെടുന്നത്?
8. ബീഹാർസിംഹം എന്നറിയപ്പെടുന്നത്?
9. ഇംഗ്ലീഷിൽ T യുടെ ആകൃതിയിലുള്ള സംസ്ഥാനം?
10. ഇന്ത്യയിലെ ആദ്യത്തെ പാരാമിലിട്ടറി ഫോഴ്സ്?
11. ഇന്ത്യയിലെ ആദ്യ ഇ - ഗവണേഴ്സ് ജില്ല?
12. ജുവൽസിറ്റി എന്നറിയപ്പെടുന്നത്?
13. വാത്മീകി നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന സംസ്ഥാനം?
14. പോർബന്തറിന്റെ ആദ്യത്തെ പേര് എന്ത്?
15. വെള്ളി, സിങ്ക് എന്നിവയുടെ നിക്ഷേപം കൂടുതലുള്ള ഖനി?
16. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യാനോഗ്രഫി സ്ഥിതിചെയ്യുന്നതെവിടെ?
17. കർണാടകയിലെ പ്രസിദ്ധമായ ഇരുമ്പ് ഖനി?
18.ഇന്ദിരാഗാന്ധി ഫോറസ്റ്റ് റിസർച്ച് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്?
19. ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള പാലം?
20. ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി എവിടെയാണ്?
21. ജനസാന്ദ്രത ഏറ്റവും കൂടിയ ഇന്ത്യയിലെ ജില്ല?
22. മഹാരാഷ്ട്രയിലെ പ്രധാന ആഘോഷം?
23. ഇന്ത്യയിലെ ആദ്യ മോണോ റെയിൽ സ്ഥാപിതമായത്?
24. ഗേറ്റ് വേ ഒഫ് ഇന്ത്യ നിർമ്മിച്ചത് ആരുടെ സ്മരണയ്ക്ക്?
25. നബാർഡിന്റെ ആസ്ഥാനം?
26. ഇന്ത്യയിലെ തേൻ, തേനീച്ച മ്യൂസിയം?
27. മുത്തുകളുടെ നഗരം?
28. നീലഗിരി പ്രദേശത്ത് വസിക്കുന്ന പ്രമുഖ ഗോത്രവർഗം?
29. ഇന്ത്യയിലെ ഏറ്റവും വലിയ ഇടനാഴി സ്ഥിതിചെയ്യുന്നത്?
30. പശ്ചിമ - പൂർവഘട്ട മലനിരകൾ കൂടിച്ചേരുന്നതെവിടെ?
31. കുട്ടി ജപ്പാൻ എന്നറിയപ്പെടുന്നത്?
32. ഏറ്റവും കൂടുതൽ സിമന്റ് ഉല്പാദിപ്പിക്കപ്പെടുന്ന സംസ്ഥാനം?
33. പ്രശസ്തമായ നടരാജക്ഷേത്രം സ്ഥിതിചെയ്യുന്നതെവിടെ?
34. പടക്കനിർമ്മാണത്തിന് പ്രശസ്തമായ സ്ഥലം?
35. ഒഡീഷയുടെ നൃത്തരൂപം?
36. ഇന്ത്യയിലെ ഏറ്റവും വലിയ തടാകം?
37. തെക്കൻ ആൻഡമാനെയും ലിറ്റിൽ ആൻഡമാനെയും വേർതിരിക്കുന്നത്?
38. ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്?
39. ആദ്യത്തെ ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിച്ചത്?
40. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന ഏകനദി?
41. കേരളത്തിലെ ആദ്യ ലേബർബാങ്ക്?
42. ബേപ്പൂർസുൽത്താൻ എന്നറിയപ്പെടുന്ന കഥാകാരൻ?
43. ലോകനാർകാവ് ക്ഷേത്രം സ്ഥിതിചെയ്യുന്നജില്ല?
44. കേരളത്തിൽ മധ്യശിലായുഗതെളിവുകൾ കണ്ടെത്തിയസ്ഥലം?
45. സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി എന്ന് വിശേഷിപ്പിക്കപ്പെട്ട കോട്ട?
46. എസ്.കെ പൊറ്റക്കാടിന്റെ ഒരു തെരുവിന്റെ കഥയിൽ പരാമർശിക്കുന്ന തെരുവ്?
47. കണ്ണൂർകോട്ട എന്ന കവിത രചിച്ച മലയാള കവി?
48. കണ്ണൂർജില്ലയിലെ ഏറ്റവും വലിയ പുഴ?
49. 1975ലെ അടിയന്തരാവസ്ഥാകാലത്തെ ആഭ്യന്തരമന്ത്രി?
50. നെടിയിരിപ്പ് സ്വരൂപം എന്ന പേരിൽ അറിയപ്പെടുന്നത്?
ഉത്തരങ്ങൾ
(1)ഹൈദരാബാദ്
(2)ഗോതമ്പ്
(3)അറബികൾ
(4)സയ്ദ്
(5)വർഗീസ് കുര്യൻ
(6)വൈശാലിയിലെ കുണ്ഡലഗ്രാമത്തിൽ
(7)ഗുവാഹട്ടി
(8)കൻവർ സിംഗ്
(9)അസം
(10)ആസാം റൈഫിൾസ്
(11)ബറോഡ
(12)സൂറത്ത്
(13)ബീഹാർ
(14)സുധാമാപുരി
(15)സാവാർസിങ്ക് ഖനി
(16)പനാജി
(17)കുദ്രിമുഖ്
(18)ഡറാഡൂൺ
(19)ഹൗറ
(20)കൊൽക്കത്ത നാഷണൽ ലൈബ്രറി
(21)മുംബയ് സിറ്റി
(22)ഗണേശ ചതുർത്ഥി
(23)മുംബയ്
(24) 1911 ൽ ജോർജ് അഞ്ചാമൻ ഇന്ത്യ സന്ദർശിച്ചതിന്റെ സ്മരണയ്ക്ക്
(25)മുംബയ്
(26)ഊട്ടി
(27)തൂത്തുകുടി
(28)തോഡർ
(29)രാമേശ്വരം ക്ഷേത്രം
(30)നീലഗിരി
(31)ശിവകാശി
(32)തമിഴ്നാട്
(33)ചിദംബരം
(34)ശിവകാശി
(35)ഒഡീസി
(36)ചിൽക്ക
(37)ഡങ്കൻ പാസേജ്
(38)ആന്ത്രോത്ത്
(39)ഡൽഹി
(40)കുന്തിപ്പുഴ
(41)അകത്തേത്തറ
(42)വൈക്കം മുഹമ്മദ് ബഷീർ
(43)കോഴിക്കോട്
(44)ചേവായൂർ
(45)ചാലിയം കോട്ട
(46)മിഠായിതെരുവ്
(47)കടമ്മനിട്ട രാമകൃഷ്ണൻ
(48)വളപട്ടണം പുഴ
(49)കെ.കരുണാകരൻ
(50)കോഴിക്കോട് രാജവംശം