rema

കോഴിക്കോട്: ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ പുതിയ ഡയറക്ടറായി ഡോ.ജെ.രമ ചുമതലയേറ്റു.

ഇവിടെ ക്രോപ്പ് ഇംപ്രൂവ്മെന്റ് ആൻഡ് ബയോ ടെക്നോളജി വിഭാഗം മേധാവിയായിരുന്നു. പ്രിൻസിപ്പൽ സയന്റിസ്റ്റായ ഇവർക്ക് 36 വർഷത്തെ അനുഭവസമ്പത്തുണ്ട്. ഇതിനകം 85 ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.