covishield

കാഠ്‌മണ്ഡു: ഓക്സഫഡ് യൂണിവേഴ്സിറ്റിയും അസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ച കൊവിഷീൽഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി നേപ്പാൾ.

കൊവിഷീൽഡ് അടിയന്തരമായി ഉപയോഗിക്കുന്നതിന് നിബന്ധനകളോടെ അനുമതി നൽകിയെന്ന് രാജ്യത്തെ ഡ്രഗ് അഡ്മിനിസ്ട്രേഷൻ വകുപ്പ് പ്രസ്താവനയിലൂടെ അറിയിച്ചതായി വാർത്താ ഏജൻസിയായ റോയ്ട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
നേപ്പാളിൽ ഇതുവരെ 266,816 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഔദ്യോഗിക കണക്കനുസരിച്ച് 1,948 പേർ മരിച്ചു.